ഓണം വിപുലമായി ആഘോഷിച്ച് കോടഞ്ചേരി കെ.സി.വൈംഎം യൂണിറ്റ്

കോടഞ്ചേരി: കോടഞ്ചേരി കെ.സി.വൈ.എം യൂണിറ്റ് ഇടവകയിലെ സംഘടനകളെ ഉൾപ്പെടുത്തി സംയുക്ത ഓണാഘോഷ നടത്തി. മിഷൻ ലീഗ് , എ കെ സി സി, മാതൃവേദി, മതബോധന അധ്യാപകർ, വിൻസെന്റ് ഡി പോൾ സൊസൈറ്റി, അൾത്താര ബാലന്മാർ, ഗായക സംഘം എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണാഘോഷമാണ് നടന്നത്. കെ.സി .വൈ .എം കോടഞ്ചേരി യൂണിറ്റ് പ്രസിഡൻറ് നീരജ് കീഴത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാ ജിയോ കടുകൻമാക്കൽ ഉദ്ഘാടനം കർമ്മം നിർവഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി.
കോടഞ്ചേരി എ.കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, കെ.സി.വൈ.എം കോടഞ്ചേരി യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ ജൂലിയ , ബ്രദർ സിനോ ആൻറണി, മതബോധന അധ്യാപക പ്രതിനിധി ജെറി, മാതൃവേദി സംഘടന പ്രതിനിധി ലൂസി എന്നിവർ ആശംസകൾ നേരുകയുണ്ടായി.
വൈവിധ്യമേറിയ മത്സരങ്ങൾ ഓണാഘോഷത്തിന് നിറപ്പകിട്ടേകി.കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ഓണക്കളികളിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം നടത്തിയ വടംവലിയും കോഴി പിടുത്തവും കാണികൾക്ക് കൂടുതൽ ആവേശം പകർന്നു നൽകി. ഓണക്കളികളിലെ വിജയികൾക്കുള്ള സമ്മാനവിതരണത്തിനു ശേഷം പായസ വിതരണം നടത്തി. യൂണിറ്റ് സെക്രട്ടറി ദിൽജോ നന്ദി പറഞ്ഞു.







