Kodiyathur

ചെറുവാടി മിനി സ്റ്റേഡിയ നവീകരണ പ്രവർത്തി ഉദ്ഘാടനത്തിന് സ്വാഗത സംഘമായി

ചെറുവാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പഞ്ചായത്തിൽ ഒരു സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി മിനി സ്റ്റേഡിയത്തിന് ലിൻ്റോ ജോസഫ് എംഎൽഎ അനുവദിച്ച ഒരു കോടി രൂപയുടെ വികസന പ്രവർത്തനത്തിന്റെ പ്രവർത്തി ഉദ്ഘാടനം സെപ്റ്റംബർ 22ന് രാവിലെ 11 മണിക്ക് ഉത്സവാന്തരീക്ഷത്തിൽ ബഹുമാനപ്പെട്ട കേരള കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കുകയാണ്. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷൻ വഹിക്കുന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കുന്നതാണ്.

ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ നൂറുകണക്കിന് കായികപ്രേമികളും ബഹുജനങ്ങളും പങ്കെടുത്ത സ്വാഗത സംഘരൂപീകരണയോഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എം കെ ഉണ്ണിക്കോയ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ രമേഷ് ബാബു, ഗുലാം ഹുസൈൻ, അസ്സൻ ചാലഞ്ചേഴ്സ് എന്നിവർ സംസാരിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും അരുൺ ഇ നന്ദിയും പറഞ്ഞു. ഭാരവാഹികളായി: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ (ചെയർമാൻ) ഇ രമേഷ് ബാബു, മജീദ് രിഹ്‌ല, ഗുലാം ഹുസൈൻ (വൈസ് ചെയർമാൻമാർ),അരുൺ ഇ (കൺവീനർ) ഗിരീഷ് കാരക്കുറ്റി, അസ്സൻ ചാലഞ്ചേഴ്സ്, എം.കെ ഉണ്ണിക്കോയ (ജോയിൻ കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button