Kozhikode

ലോക്ഡൗൺ: പുതുക്കിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ

കോഴിക്കോട്∙ ജില്ലയിൽ ആഴ്ചതോറുമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പുതുക്കി. ജൂൺ 16 മുതൽ 22 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടിപിആർ പരിഗണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. കടുത്ത നിയന്ത്രണങ്ങളുള്ള കാറ്റഗറി ഡി വിഭാഗത്തിൽ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളൊന്നുമില്ല. കാറ്റഗറി സി വിഭാഗത്തിൽ നിന്ന് പെരുവയൽ, കാരശ്ശേരി പഞ്ചായത്തുകൾ ഒഴിവായി. പകരം ഫറോക്ക് നഗരസഭയും പെരുമണ്ണ പഞ്ചായത്തും ഇടംപിടിച്ചു. പുതിയ നിയന്ത്രണങ്ങൾ ഇന്നു നിലവിൽ വരും.

വിവിധ വിഭാഗങ്ങളായി തരംതിരിച്ച തദ്ദേശസ്ഥാപനങ്ങൾ

∙കാറ്റഗറി എ: സാധാരണ പ്രവർത്തനം (ടിപിആർ 8 ശതമാനത്തിൽ താഴെ)

ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കാക്കൂർ, വാണിമേൽ, കൂരാച്ചുണ്ട്, മരുതോങ്കര, ഉണ്ണികുളം, കായണ്ണ, തലക്കുളത്തൂർ, കുന്നുമ്മൽ, കടലുണ്ടി, കൂത്താളി, തിരുവള്ളൂർ, മേപ്പയൂർ, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂർ, ബാലുശ്ശേരി, വില്യാപ്പള്ളി, കാവിലുംപാറ, ചേമഞ്ചേരി, ചെറുവണ്ണൂർ, ആയഞ്ചേരി, അത്തോളി, അരിക്കുളം, നൊച്ചാട്, എടച്ചേരി, ചെക്യാട്, ഓമശ്ശേരി, വളയം, കായക്കൊടി, തുറയൂർ, മൂടാടി, പനങ്ങാട്, ചെങ്ങോട്ടുകാവ്

∙കാറ്റഗറി ബി: ഭാഗിക ലോക്ഡൗൺ (ടിപിആർ 8 മുതൽ 15 ശതമാനം വരെ)

കോഴിക്കോട് കോർപറേഷൻ, മുക്കം നഗരസഭ, കൊയിലാണ്ടി നഗരസഭ, പയ്യോളി നഗരസഭ, രാമനാട്ടുകര നഗരസഭ, വടകര നഗരസഭ, കൊടുവള്ളി നഗരസഭ, കുന്നമംഗലം, ഒളവണ്ണ, പെരുവയൽ, മണിയൂർ, പുതുപ്പാടി, കുറ്റ്യാടി, ഏറാമല, താമരശ്ശേരി, ഉള്ള്യേരി, മാവൂർ, വേളം, ചോറോട്, നരിക്കുനി, കക്കോടി, കൊടിയത്തൂർ, തൂണേരി, ചാത്തമംഗലം, അഴിയൂർ, മടവൂർ, നടുവണ്ണൂർ, കിഴക്കോത്ത്, ഒഞ്ചിയം, തിരുവമ്പാടി, കട്ടിപ്പാറ, കുരുവട്ടൂർ, ചേളന്നൂർ, നാദാപുരം, നന്മണ്ട, കൂടരഞ്ഞി, തിക്കോടി, കാരശ്ശേരി, കോടഞ്ചേരി, കോട്ടൂർ.

∙കാറ്റഗറി സി: ലോക്ഡൗൺ (ടിപിആർ 16 മുതൽ 24 ശതമാനം വരെ) ഫറോക്ക് നഗരസഭ, പെരുമണ്ണ.
∙കാറ്റഗറി ഡി: ട്രിപ്പിൾ ലോക്ഡൗൺ (ടിപിആർ 24നു മുകളിൽ)

ജില്ലയിൽ ഈ വിഭാഗത്തിൽ തദ്ദേശസ്ഥാപനങ്ങളില്ല

നിയന്ത്രണങ്ങൾ

കാറ്റഗറി എ

എല്ലാ കടകൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും ജനസേവന കേന്ദ്രങ്ങൾക്കും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഡ്രൈവറടക്കം ടാക്സികളിൽ 4 പേർക്കും ഓട്ടോറിക്ഷകളിൽ 3 പേർക്കും യാത്ര ചെയ്യാം. ബവ്റിജസ് ഔട്‌ലെറ്റുകളിൽ നിന്നു പാഴ്സലായി മദ്യം വാങ്ങാം. തുറസ്സായ സ്ഥലങ്ങളിൽ കായിക വിനോദങ്ങൾ നടത്താം. ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും വൈകിട്ട് 7 വരെ പാഴ്സലുകൾ നൽകുന്നതിനായി തുറക്കാം. രാത്രി 9.30 വരെ ഹോം ഡെലിവറി നടത്താം. ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സാധാരണ പോലെയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയും പ്രവർത്തനം നടത്താം. ആരാധനാലയങ്ങളിൽ പരമാവധി 15 പേർക്കു കുറഞ്ഞസമയത്തേക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്.

കാറ്റഗറി ബി

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് വൈകിട്ട് 7 വരെ പ്രവർത്തിക്കാം. മറ്റ് വാണിജ്യസ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം. അക്ഷയകേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ദിവസവും വൈകിട്ട് 7 വരെ. ബവ്റിജസ് ഔട്‌ലെറ്റുകളിൽ നിന്നു പാഴ്സലായി മദ്യം വാങ്ങാം. തുറസ്സായ സ്ഥലങ്ങളിൽ കായിക വിനോദങ്ങൾ നടത്താം. ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും വൈകിട്ട് 7 വരെ പാഴ്സലുകൾ നൽകുന്നതിനായി തുറക്കാം. ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സാധാരണ പോലെയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയും പ്രവർത്തനം നടത്താം. ആരാധനാലയങ്ങളിൽ പരമാവധി 15 പേർക്കു കുറഞ്ഞ സമയത്തേക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്.

കാറ്റഗറി സി

∙അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് വൈകിട്ട് 7 വരെ പ്രവർത്തിക്കാം. വിവാഹ ആവശ്യങ്ങൾക്കായി തുണിക്കടകൾ, ചെരുപ്പ് കടകൾ, സ്വർണക്കടകൾ, ബുക്കുകൾ വിൽക്കുന്ന കടകൾ, റിപ്പയറിങ് കടകൾ, വർക്‌ഷോപ്പുകൾ എന്നിവ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 7 വരെ തുറക്കാം.
∙ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും വൈകിട്ട് 7 വരെ പാഴ്സലുകൾ നൽകുന്നതിനായി തുറക്കാം.
∙ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സാധാരണപോലെയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയും പ്രവർത്തനം നടത്താം.

Related Articles

Leave a Reply

Back to top button