Mukkam
റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി

മുക്കം : എറണാകുളത്ത് നടന്ന മിസ്റ്റർ കേരള 65 കിലോ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മുക്കം സ്വദേശി റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി എം. പി
റംഷി നേടിയ വിജയം അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിനും അച്ചടക്കത്തിനുമുള്ള അംഗീകാരമാണെന്ന് രാഹുൽ ഗാന്ധി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി എം. പി അയച്ച കത്ത് മുക്കത്തു വെച്ചു നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ. ഷഹീൻ റംഷിക്ക് കൈമാറി. മുക്കം മുനിസിപ്പൽ കൗൺസിലർമാരായ വേണു കല്ലുരുട്ടി, യാസർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സജീഷ് മുത്തേരി, ജുനൈദ് പാണ്ടികശാല, നിഷാദ്, ലെറിൻ റാഹത്ത്, സവിജേഷ് മണാശ്ശേരി, മുൻദിർ, അഭിജിത്ത് എന്നിവർ പങ്കെടുത്തു.






