മണാശ്ശേരി ചുള്ളിക്കാപറമ്പ് – റോഡ് ഉദ്ഘാടനം സ്വാഗത സംഘമായി

കൊടിയത്തൂർ: കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മണാശ്ശേരി ചുള്ളിക്കാപറമ്പ് റോഡിൻ്റെ ഉദ്ഘാടനവും തെയ്യത്തും കടവ് കൊടിയത്തൂർ റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനവും ഒക്ടോബർ നാലിന് തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് നിർവഹിക്കുകയാണ്.പരിപാടിയുടെ വിജയത്തിനായി കൊടിയത്തൂർ ജി എം യു പി സ്കൂളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത സ്വാഗത സംഘരൂപീകരണയോഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷതവഹിച്ചു.
മുക്കം നഗരസഭാ ചെയർമാൻ പിടി ബാബു, കൗൺസിലർ അബ്ദുൽ ഗഫൂർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ടി കെ അബൂബക്കർ, മുൻ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടു മാരായ ഇ. രമേഷ് ബാബു സി ടി സി അബ്ദുള്ള, ഇ കുഞ്ഞിമായിൻ, റസാക്ക് കൊടിയത്തൂർ, ജോണി ഇടശ്ശേരി, ഉമ്മർ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും നാസർ കൊളായി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു (ചെയർപേഴ്സൺ), മുക്കം നഗരസഭ ചെയർമാൻ പിടി ബാബു, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ അബൂബക്കർ, കരീം കൊടിയത്തൂർ, റസാക്ക് കൊടിയത്തൂർ, ടി ടി അബ്ദുറഹിമാൻ, എ എം നൗഷാദ് എന്നിവർ വൈസ് ചെയർമാൻമാരായും നാസർ കൊളായി (കൺവീനർ), ജോണി ഇടശ്ശേരി, സി ടി സി അബ്ദുള്ള, ഇ എ ജബ്ബാർ, എം കെ ഉണ്ണിക്കോയ, ഗിരീഷ് കാരക്കുറ്റി, മുനവ്വിർ എന്നിവർ ജോയിൻ കൺവീനർമാരായും തിരഞ്ഞെടുത്തു.







