Kodanchery
ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ ഐ ക്യു എ സി (ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെൽ ) യുടെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് ഇൻഡക്ഷൻ പ്രോഗ്രാം 2025 എന്ന പേരിൽ ഒന്നാം വർഷ ബിരുദ ക്ലാസ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഏക ദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ. വൈ. സി. ഇബ്രാഹിം, ഡോ. എ. മോഹൻദാസ്, ഡോ. റഫീഖ്, ഡോ. കെ. ടി. മഞ്ജുഷ, ഡോ. ഷബീബ്, ഡോ. ഉസ്മാൻ, ഷിബു കെ ജെ,ഷീബ എം, ഷില്ലി ജോൺ, ബഷീർ അഹമ്മദ്, ജോസഫ് കെ. എ, അഷ്‌റഫ് കെ പി എന്നിവർ സംസാരിച്ചു.
ഡോ. ഉസ്മാൻ, ഷിബു കെ ജെ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.







