Mukkam

ദ ആർട്സ് ആരവ്’: കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിലെ കലോത്സവം ശ്രദ്ധേയമായി

കാരമൂല: ‘ദ ആർട്സ് ആരവ്’ എന്ന തലക്കെട്ടിൽ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ നടന്ന കലോത്സവം ശ്രദ്ധേയമായി. മൂന്ന് വേദികളിലായി നടന്ന സ്കൂൾ കലോത്സവത്തിൽ 200 ലധികം മത്സരാർഥികൾ പങ്കെടുത്തു. 23 ജനറൽ ഇനങ്ങളും 9 അറബി ഭാഷ ഇനങ്ങളും അരങ്ങേറി.

തേക്കുംകുറ്റി എഫ് എം എൽ പി സ്കൂൾ പ്രധാനധ്യാപികയും ഗായികയുമായ ട്രീസ ജോസഫ് ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡൻ്റ് സി കെ അഖിലേഷ് അധ്യക്ഷത വഹിച്ചു.

പിടിഎ വൈസ് പ്രസിഡൻ്റ് ആരതി കെ,എം പി ടി എ ചെയർപേഴ്സൺ മോബിക, എസ് എം സി ചെയർപേഴ്സൺ ശരത് ശിവൻ, എസ് എം സി വൈസ് ചെയർപേഴ്സൺ അനുശ്രീ, സീനിയർ അസി. ഫൗസിയ ജി,സ്റ്റാഫ് സെക്രട്ടറി സുനിത, എസ്ആർ ജി കൺവീനർ രസ്ന, സ്കൂൾ ലീഡർ ഷിയ ഫാത്തിമ, ആർട്സ് മിനിസ്റ്റർ നിദ ആശംസകൾ നേർന്നു.ഹെഡ് മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും കലാമേള കൺവീനർ ഹർഷ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button