Thiruvambady
നേത്രപരിശോധനാക്യാമ്പ് നടത്തി

തിരുവമ്പാടി : കൂടരഞ്ഞി മൗണ്ട് ഹീറോസ് കൂട്ടായ് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാക്യാമ്പ് നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. അനീഷ് പുത്തൻപുര അധ്യക്ഷനായി.
ജെറീന റോയി, വി.എസ്. രവീന്ദ്രൻ, റോസിലി ജോസ്, വി. എ. നസീർ, ജോസ് തോമസ് മാവറ, ബിന്ദു ജയൻ, ജോർജുകുട്ടി കക്കാടംപൊയിൽ, ബിജു കിഴക്കരക്കാട്ട്, അരുൺ കല്ലിടുക്കിൽ, പ്രതീഷ് ഉദയൻ, സി.എ. അജാസ്, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ സംസാരിച്ചു. ഡോ. നസീബ, സിതാര, കെ.പി. പ്രവീൺ കുമാർ, അഫ്ര, ഷാദിയ പർവീൺ തുടങ്ങിയവർ നേതൃത്വംനൽകി.






