തൊഴില്‍ പരിശീലനവുമായി മുക്കം നഗരസഭ

മുക്കം: നഗരസഭയിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ നൈപുണ്യ പരിശീലനമൊരുക്കി മുക്കം നഗരസഭ. 18 വയസിനും 35 വയസിനും ഇടയിലുള്ള വര്‍ക്കാണ് പരിശീലനം നല്‍കുന്നത്. അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ഫീല്‍ഡ്എഞ്ചിനീയര്‍, ഓട്ടോമാറ്റീവ് സര്‍വ്വീസ് ടെക്‌നീഷ്യന്‍ പഞ്ചകര്‍മ ടെക്‌നീഷ്യന്‍, പ്ലാസ്റ്റിക് പ്രൊസസിംഗ് തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തികരിച്ചവര്‍ക്ക് തൊഴില്‍ ലഭിക്കും എന്നുള്ളതാണ് പദ്ധതിയുടെ പ്രത്യേകത.
മുക്കം നഗരസഭയുടെ കീഴിലിള്ള തോട്ടത്തില്‍കടവ് തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് കോഴ്‌സിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പിടി ബാബു നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ: ചാന്ദ്‌നി, കൗണ്‍സിലര്‍മാരായ വിശ്വനാഥന്‍, വേണു കല്ലുരുട്ടി, വേണു മാസ്റ്റര്‍, അനിത ടീച്ചര്‍, നൗഫല്‍ മല്ലിശ്ശേരി, ഗഫൂര്‍ കല്ലുരുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി എന്‍ കെ ഹരിഷ് സ്വാഗതവും സിറ്റി മിഷന്‍ മാനേജര്‍ എം.പി മുനീര്‍ നന്ദിയും പറഞ്ഞു. മുക്കം നഗരസഭ തോട്ടത്തില്‍കടവ് തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പിടി ബാബു നിര്‍വ്വഹിക്കുന്നു.







