Kodanchery
പൂളപ്പാറ അച്ചൻകടവ് ഭാഗത്ത് മോഷണം പെരുകുന്നു

കോടഞ്ചേരി : പൂളപ്പാറ അച്ചൻകടവ് ഭാഗത്ത് മോഷണം പെരുകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അടയ്ക്ക,തേങ്ങ, പമ്പ് സെറ്റ് മുതലായ സാധനങ്ങൾ ആണ് മോഷണം പോയത്.
അച്ഛൻ കടവിൽ താമസിക്കുന്ന കരിമഠം ജോയിയുടെ കമു ങ്ങിൻതോട്ടത്തിൽ കയറി ഏകദേശം 20 കുല അടക്കയും, സമീപത്തെ വീടിന്റെ പുറകിൽ കൂട്ടിയിട്ടിരുന്ന തേങ്ങയും, പൂളപ്പാറയിൽ താമസിക്കുന്ന കാനിച്ചികുഴിയിൽ ജെയിംസിന്റെ പുതിയതായി നിർമ്മിച്ച കിണറ്റിൽ ഇട്ടിരുന്ന പമ്പ് സെറ്റും കിണറിന്റെ ചുറ്റുമുതലിന് സമീപം ഘടിപ്പിച്ച പാനൽ ബോർഡ് അടക്കമാണ് മോഷണം പോയിരിക്കുന്നത്. കോടഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.







