മഞ്ഞുവയൽ മിനി എം സി ഫ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിൻ്റെ ഭാഗമായി “ക്ലീൻ ഗ്രീൻ കോടഞ്ചേരി” ക്യാമ്പയിന്റെ ഭാഗമായി കൊണ്ട് മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുവാനും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും ആയി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡൽ 10 ലക്ഷം രൂപ മുതൽ മുടക്കിൽ മഞ്ഞുവയലിൽ നിർമ്മാണം പൂർത്തീകരിച്ച മിനി എംസിഎഫിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വാർഡ് മെമ്പർ റോസമ്മ തോമസിൻ്റെ അദ്ധക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി, വൈസ് പ്രസിഡൻ്റ് ജമീല അസീസ് എന്നിവർ മുഖ്യ അതിഥികളയി സംബന്ധിച്ചു.
ക്ഷേമകാര്യ സ്റ്റാൻങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലീലാമ്മ കണ്ടത്തിൽ, ലിസി ചാക്കോ, ചിന്നമ്മ മാത്യൂ വായ്ക്കാട്ട്, സിസിലി ജേക്കബ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, അസിസ്റ്റൻസ് സെക്രട്ടറി അനിതാകുമാരി, ജൂനിയർ സൂപ്പർണ്ട് ജൂബി, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ് എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേന അംഗങ്ങളായ സുഹറ, മിനി, വാർഡ് വികസന സമിതി അംഗങ്ങളായ ബേബി കളപ്പുര വിൻസൻറ് വടക്കേമുറി, ബിജു ഓത്തിക്കൽ , വിൽസൺ തറപ്പേൽ എന്നിവർ നേതൃത്വം നൽകി.







