സബ്ജില്ലാ കലോത്സവം; കോടഞ്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 1, 4,5 തീയതികളിൽ നടക്കുന്ന താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൻ്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണയോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പൗളി മാത്യൂ മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, പി ടി എ പ്രസിഡണ്ടുമാരായ ചാൾസ് തയ്യിൽ, ആൻ്റണി ചൂരപൊയ്കയിൽ, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ബിനു ജോസ്, എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ, എച്ച്.എം ഫോറം കൺവീനർ ദിൽഷ,ജനപ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, മത സാമൂഹ്യ-രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്ന് സംസാരിച്ചു.
മേളയുടെ വിജയത്തിനായി സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ രക്ഷാധികാരിയും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ചെയർമാനും സെൻ്റ് ജോസഫ് ഹയർ സെക്കൻ്റെറി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് ജനറൽ കൺവീനറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പൗളി മാത്യൂ ട്രഷററും ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ എന്നിവർ ചീഫ് കോ ഓഡിനേറ്റർമാരുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. തുടർന്ന് വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു. യോഗത്തിന് പ്രിൻസിപ്പൽ വിജോയ് തോമാസ് സ്വാഗതവും ഹെഡ്മാസ്റ്റർ ബിനു ജോസ് നന്ദിയും പറഞ്ഞു.






