Koodaranji

കൂടരഞ്ഞിയിൽ 700 കോടി രൂപയുടെ ടൂറിസം പദ്ധതി

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ ഉൾപ്പെടെയുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ‘റെസ്‌പോൺസിബിൾ ടൂറിസം വില്ലേജ് ‘ വരുന്നതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.

ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷേഖാവത്തുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായി 700 കോടി രൂപയുടെ ടൂറിസം പദ്ധതികളുടെ നിർദേശം സമർപ്പിച്ചിരുന്നു.ഇതിൽ ഉൾപ്പെട്ട പ്രധാന പദ്ധതികളിൽ ഒന്നാണ് കൂടരഞ്ഞി ടൂറിസം വില്ലേജ് പദ്ധതി.പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയിലെ ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് ഉണ്ടാവുകയന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button