സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ‘ജീവനം’ വാർഷിക യൂണിറ്റ് ക്യാമ്പ് ആരംഭിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിൻ്റെ വാർഷിക യൂണിറ്റ് ക്യാമ്പിന് തുടക്കം കുറിച്ചു.ഒക്ടോബർ 10,11 തീയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്.
റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ സി.സി ജേക്കബ് നിലവിളക്ക് കൊളുത്തിക്കൊണ്ട് ‘ജീവനം’ യൂണിറ്റ് ക്യാംപിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതമാശംസിച്ചു.പി.ടി.എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് യൂണിറ്റ് ക്യാമ്പ് വിശദീകരണം നടത്തി.വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ,പി.ടി.എ വൈസ് പ്രസിഡൻ്റ് ജോഷി തോമസ് എന്നിവർ ആശംസകൾ നേർന്നു.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു സംസാരിച്ചു.
ട്രൂപ്പ് ലീഡർ അലൻ ഷിജോ,കമ്പനി ലീഡർ അനഘ എ എസ്,റിദുകൃഷ്ണ,അജിൽ വി റോയി,ജുവൽ ജോഷി,ജോയസ് കെ ജോബി,എബ്രിഡ് ജീവൻസ്,അനാമിക എ എസ്,ഡെൽന മരിയ മനോജ്, ജോസ്മ ആൻ്റണി,ഡോണ ലോബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







