തെരുവ് നായ റോഡിന് കുറുകെ ചാടി ഇരുചക്രവാഹന യാത്രികനായ യുവാവിന് പരിക്ക്

കൂടരഞ്ഞി : തെരുവ് നായ റോഡിന് കുറുകെ ചാടി ഇരുചക്രവാഹന യാത്രികനായ യുവാവിന് പരിക്ക്. കൂമ്പാറയിൽ നിന്നും കൂടരഞ്ഞിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എടക്കര സ്വദേശി സക്കീർ ഹുസൈന് ആണ് പരിക്കു പറ്റിയത്. അപകടത്തിൽ അദ്ദേഹത്തിൻറെ കാലിന് പൊട്ടൽ സംഭവിച്ചു.. ഹെൽമറ്റ് ഉപയോഗിച്ചതിനാൽ തലക്ക് പരിക്ക് പറ്റാതെ രക്ഷപ്പെട്ടു. ദേഹമാസകലം പരിക്കുകൾ ഉണ്ട്.
ഇന്നലെ രാവിലെ എടക്കരയിൽ നിന്നും കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. കുട രഞ്ഞിക്കടുത്ത് നാരായണൻ കടയിൽ വച്ചാണ് അദ്ദേഹത്തിന് പരിക്കുപറ്റിയത്. മുട്ടിനു താഴെ എല്ലിന് പൊട്ട് സംഭവിച്ചത് ഉടനെത്തന്നെ നാട്ടുകാർ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചു. യുവാവ് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ചികിത്സയിലാണ് അതീവ സൂക്ഷ്മമായ ഒരു ശസ്ത്രക്രിയ ആവശ്യമുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.. ദിനംപ്രതി വരുന്ന തെരുവുനായ ശല്യം കൂടരഞ്ഞി പഞ്ചായത്തിൽ തുടർന്നുകൊണ്ടിരിക്കുകയാണ് .ഇതിനുമുമ്പ് പഞ്ചായത്ത് പ്രസിഡൻറ് നേതൃത്വത്തിൽ നായകളെ പിടിച്ചു കൊണ്ടുപോയെങ്കിലും അതിലേറെ ഇപ്പോൾ നിറഞ്ഞുനിൽക്കുന്ന ഒരു സാഹചര്യം ആണ് നിലവിലുള്ളത്. രാത്രികാലങ്ങളിൽ വരെ കുടരഞ്ഞി പഞ്ചായത്തിന്റെ വിവിധ റോഡുകളിൽ റോഡിൽ നായ ബൈക്കിനു മുന്നേ ചാടുകയും അപകടങ്ങൾ സംഭവിക്കുകയും നിത്യസംഭവം ആയിരിക്കുകയാണ്.. തുടർന്നും നായശല്യം ഇല്ലായ്മ ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.







