Mukkam

ഇഎംഎസ് ഓഡിറ്റോറിയം നവീകരണം; ആരോപണം അടിസ്ഥാനരഹിതം

മുക്കം : മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇഎംഎസ് ഓഡിറ്റോറിയത്തിന്റെ നവീകരണപ്രവൃത്തിക്കിടെ, പൊളിച്ചുമാറ്റിയ മേൽക്കൂരയുടെ ഷീറ്റുകൾ കാണാതായതുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൺ പി.ടി. ബാബു പറഞ്ഞു.
സംഭവത്തിൽ നഗരസഭയ്ക്കോ ഭരണസമിതിക്കോ ഒരുബന്ധവുമില്ല. ഓഡിറ്റോറിയത്തിന്റെ പണി പൂർത്തികരിക്കുന്നതുവരെ അവിടെയുള്ള എല്ലാ വസ്തുക്കളുടെയും ഉത്തരവാദിത്വം കരാറുകാരനാണ്. സാധനങ്ങൾ കാണാതായ വിവരം അറിഞ്ഞസമയത്തുതന്നെ നഗരസഭാ സെക്രട്ടറി നടപടി സ്വീകരിച്ചിട്ടുണ്ട്. കൊണ്ടുപോയ ഷീറ്റ് തിരിച്ചുകൊണ്ടുവെച്ചിട്ടുണ്ടെന്നും നഷ്ടപ്പെട്ട ഷീറ്റിന്റെ എണ്ണവും മറ്റും കണക്കാക്കുന്നതിന് മുനിസിപ്പൽ എൻജിനീയറെ ചുമതലപ്പെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് നടത്തുന്ന ആരോപണങ്ങൾ തള്ളിക്കളയണമെന്നും ചെയർപേഴ്സൺ പറഞ്ഞു.

Related Articles

Leave a Reply

Back to top button