Karassery

കാരശ്ശേരിയിലെ വയോജനസൗഹൃദ മാതൃകയ്ക്ക് അംഗീകാരം

കാരശ്ശേരി : വയോജനങ്ങൾക്കുനൽകുന്ന പരിഗണനയ്ക്കും കരുതലിനും കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന് സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരം. പഞ്ചായത്തിൽ നടപ്പിലാക്കിയ വയോജന സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി വയോജന സൗഹൃദ സർട്ടിഫിക്കറ്റ് ലഭിച്ചു.

വയോജന പാർക്കുകൾ നിർമിക്കുകയും, പഞ്ചായത്ത് തലത്തിലുള്ള വയോജനക്ലബ്ബിന്റെ കീഴിൽ മുഴുവൻ വാർഡുകളിലും വയോജനക്ലബ്ബുകൾ രൂപീകരിക്കുകയും വയോജന സൗഹൃദസംഗമങ്ങൾ സംഘടിപ്പിക്കുകയും ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.

കോഴിക്കോട്ട് നടന്ന ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവിൽനിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാരാജൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സത്യൻ മുണ്ടയിൽ, ഐസിഡിഎസ് സൂപ്രവൈസർ സുസ്മിത, വയോജന കമ്മിറ്റി പഞ്ചായത്തുതല പ്രസിഡന്റ് സലീം വലിയപറബ്, സെക്രട്ടറി നടുക്കണ്ടി അബൂബക്കർ, സിഡിഎസ് ചെയർപേഴ്സൺ എം. ദിവ്യ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button