Kodanchery
ആംബുലൻസ് ഷെഡിന്റെ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കിൽ കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ നിർമ്മിച്ച ആംബുലൻസ് ഷെഡിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നെല്ലിപ്പൊയിൽ ഡിവിഷൻ മെമ്പർ റോയി കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ മെഡിക്കൽ ഓഫീസർ ഡോ.ഹസീന കെ,എച്ച് ഐ അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.






