Kodanchery

നെല്ലിപ്പോയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: നെല്ലിപ്പോയിൽ അങ്ങാടിയിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം കേരള റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിന് കോഴിക്കോട് ജില്ലാ സബ് കലക്ടർ എസ് ഗൗതം രാജ് (ഐഎഎസ്) സ്വാഗതം ആശംസിച്ചു.

യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ റോസമ്മ കയത്തിങ്കൽ, താമരശ്ശേരി തഹസിൽദാർ സുബൈർ സി വിവിധ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിച്ചു.

മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് സംഭാവന ചെയ്ത ഭൂമിയിൽ 2023-2024 ലെ പ്ലാൻ സ്‌കീം പ്രകാരം നിർമ്മിക്കുന്ന നെല്ലിപ്പൊയിൽ സ്‌മാർട്ട് വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടന്നത്.

Related Articles

Leave a Reply

Back to top button