Kodanchery
മലബാർ സഹോദയ ഡിസ്ട്രിക്ട് കലോൽസവത്തിൽ ജേതാക്കളായി

കോടഞ്ചേരി : -താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽവെച്ച് നടന്ന സി ബി എസ് ഇ മലബാർ സഹോദയ ഡിസ്ട്രിക്ട് കലോൽസവത്തിൽ മിന്നുന്ന പ്രകടനവുമായി കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ താരങ്ങൾ. മലയാളം കവിതാപാരായണത്തിൽ പ്രാർഥന പ്രവീൺ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിവിധ കാറ്റഗറികളിലായി 23 കുട്ടികളാണ് വ്യത്യസ്ത മത്സരങ്ങളിൽ മാറ്റുരച്ചത്. പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടിയാണ് കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചത്. വിജയികളെ മാനേജ്മെൻ്റും അധ്യാപകരും പി.ടി.എ യും അനുമോദിച്ചു.







