Kodiyathur
റോഡ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ : ഇടവഴിക്കടവ് റോഡിന്റെ കഴായിക്കൽ റീച്ച് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ എം ടി റിയാസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. നേരത്തെ 3 മീറ്റർ വീതി ഉണ്ടായിരുന്ന 1 കി.മി ദൂരം നാട്ടുകാരുടെ ജനകീയ ഇടപെടൽ മൂലം വീതിക്കൂട്ടിയത് ലോക ശ്രദ്ധ നേടിയതാണ്.
വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിതിയായി. ക്ഷേമകാര്യ ചെയർമാൻ ബാബു പോലുകുന്നത്ത്, വികസനകാര്യ ചെയർപേഴ്സൺ ആയിഷ ചെലപ്പുറം, വിദ്യാഭ്യാസ ചെയർപേഴ്സൺ മറിയം കുട്ടിഹസ്സൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷമ്ലൂലത്, സെക്രട്ടറി അൻസു, വാർഡ് അംഗം കെ.ജി സീനത്ത്, കെ.ടി ഹമീദ് ഹാജി, അബ്ദുല്ല മാസ്റ്റർ കെ, കെ.എം ഹമീദ്, എ.കെ മുഹമ്മദ് റാഫി, നാസർ ടി.സി, മുഹമ്മദ് ടി.ടി തുടങ്ങിയവർ സംബന്ധിച്ചു.






