Kodanchery

ഏഴാമത് സംസ്ഥാന മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ്: ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരണവും ഓഫീസ് ഉദ്ഘാടനവും നടത്തി

കോടഞ്ചേരി: ഏഴാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരണ യോഗവും ഓഫീസ് ഉദ്ഘാടനവും നടത്തി. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ കോടഞ്ചേരി സെന്റ് മേരീസ് ഫെറോനാ ചർച്ച് വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ചു. കേരള മാസ്റ്റേഴ്സ് അസോസിയേഷൻ ട്രഷറർ റോബർട്ട് ജോസഫ് അറയ്ക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ സിജി എൻ എം, ഷിബു പുതിയേടത്ത്, ജയ്സൺ മേനാക്കുഴി, ലിസ്സി ചാക്കോ, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ജോയി പി പി, ഷാജു എൻ. ടി , പോൾസൺ അറയ്ക്കൽ, സുഗതകുമാർ സി.എ, സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

പ്രിയങ്ക ഗാന്ധി എം.പി.,താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ലിന്റോ ജോസഫ് എം.എൽ.എ., ഡോ. എം.കെ. മുനീർ എം.എൽ.എ., ആർ.എസ്. പ്രശാന്ത് എന്നിവർ മുഖ്യ രക്ഷാധികാരികളായും ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ചെയർമാനായും അലക്സ് തോമസ് കൺവീനറായും
ഡാർലിൻ സി ഡിക്രൂസ് കോർഡിനേറ്ററായും,ജോർജ് ബി. വർഗീസ് ഡയർക്ടറായും, റോബർട്ട് ജോസഫ് ഓർഗനൈസിങ്ങ് സിക്രട്ടറിയായും,സനി പുള്ളിക്കാട്ടിൽ ട്രഷററായും നൂറ്റിയൊന്ന് അംഗ കമ്മിറ്റി രൂപികരിച്ചു

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള പുരുഷ- വനിതാ ടീമുകളും പങ്കെടുക്കുന്ന ഈ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റ് ഗ്രൗണ്ടിൽ ഡിസംബർ 27 മുതൽ 31 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button