പച്ചക്കറി കൃഷിയിൽ നൂറു മേനി വിജയം കൈവരിച്ച ഒരു കൂട്ടം കർഷകർ

കൂടരഞ്ഞി: താഴെ കൂടരഞ്ഞി ചെറുശ്ശേരി തോമസിന്റെ ഒരു ഏക്കറോളം വരുന്ന കൃഷി ഭൂമിയിൽ പച്ചക്കറി വിളവും വിപണനവും നടത്തിവരുകയാണ് ‘വയലും വീടും’ കർഷക കൂട്ടായ്മ.
പാട്ടത്തിന് എടുത്ത ഈ സ്ഥലത്ത് വാഴ,കപ്പ, ചേമ്പ്,കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, കക്കരി, വെള്ളരി, വെണ്ട, ചീര, മുളക്, പടവലം,പീച്ചിങ്ങ, മത്തങ്ങ, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികൾ പൂർണ്ണമായും ജൈവകൃഷിയിൽ ഉല്പാദിപ്പിച്ച് വരുന്നു.
കൂടരഞ്ഞി കൃഷിഭവന്റെ പ്രോത്സാഹനത്തിലും സഹായത്തോടെയും നടത്തുന്ന ഈ വിപണനം മറ്റുള്ള ജനങ്ങൾക്ക് മാതൃകയാകട്ടെ എന്ന് ഈ കർഷകർ പറയുന്നു.ദിവസവും മറ്റു ജോലികൾ എല്ലാം കഴിഞ്ഞ് വൈകുന്നേരം രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് കൃഷിയും വിപണനവും നടത്തിവരികയാണ് ഈ കർഷക കൂട്ടായ്മ.ഇതിന് പുറമേ വിവിധയിനം അച്ചാറുകൾ, നാടൻ കോഴി മുട്ടകൾ, ചാണകപ്പൊടി, പച്ചക്കറി വിത്തുകൾ തുടങ്ങിയവയും വിപണനത്തിന് വയ്ക്കുന്നുണ്ട്.
ജിനോയി തെക്കനാട്ട്, ഷിനോദ് കുറിഞ്ഞിപ്പാറ, രാജൻ കുന്നത്ത്, ജിനേഷ് തെക്കനാട്ട്, മൂസക്കുട്ടി തുടങ്ങിയവരും ഇവരുടെ ഭാര്യമാരും മക്കളും അടങ്ങിയ കൂട്ടായ്മയാണ് വയലും വീടും കർഷക കൂട്ടായ്മ.






