Kodanchery
പാലിയേറ്റീവ് കെയർ വാളണ്ടിയർ പരിശീലനം നടത്തി

കോടഞ്ചേരി: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ പുതിയ വാളണ്ടിയർമാർക്കായുള്ള പാലിയേറ്റീവ് കെയർ പരിശീലനം നടത്തി.
റ്റിറ്റി പേക്കുഴി വാളണ്ടിയർമാരുടെ റോൾ, വിവിധയിനം ഹോം കെയറുകൾ, കിടപ്പു രോഗികളോട് ഒരു വളണ്ടിയർ എങ്ങനെ സംസാരിക്കണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു.
പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ജോസ് പട്ടേരിയിൽ, ട്രഷറർ ജോസഫ് പാലക്കൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.







