Kodanchery
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:കണ്ണോത്ത് സൗത്ത് വാർഡ്- 19 എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൽ.ഡി.എഫ് കോടഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാത്യു ചെമ്പോട്ടിക്കൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്. വാർഡ് സ്ഥാനാർത്ഥി സ്വപ്ന ജോസ്റ്റിൻ ആനിമൂട്ടിൽ, മലപുറം ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ഷിബു തോമസ്, ഈങ്ങാപ്പുഴ ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സുബീഷ് എന്നിവരുടെ
ഇലക്ഷൻ പ്രചരണത്തിന് നേതൃത്വം നൽകുന്നതിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തന സജ്ജമായിരിക്കുമെന്ന് മാത്യു ചെമ്പോട്ടിക്കൽ അറിയിച്ചു. കെ.എം. ജോസഫ് എം.എം. സോമൻ, ജോണി
താഴത്തുവീട്ടിൽ, ബിനോയ്, നൗഷാദ്, പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.







