Kodanchery

വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കും

കോടഞ്ചേരി : കേരളത്തിൽ യുഡിഎഫ് അധികാരത്തിൽവന്നാൽ കാർഷികമേഖലയുടെ പ്രശ്നങ്ങൾക്കും വന്യമൃഗശല്യത്തിനും കാര്യക്ഷമമായ പരിഹാരമുണ്ടാക്കുമെന്ന് കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കോടഞ്ചേരിയിൽ യുഡിഎഫ് സംഘടിപ്പിച്ച സ്ഥാനാർഥിസംഗമവും നേതൃത്വ കൺവെൻഷനും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷനായി. മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടെന്നിസൺ ചാത്തൻകണ്ടം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button