Thiruvambady

താമരശ്ശേരി രൂപത റൂബി ജൂബിലി; കുടുംബക്കൂട്ടായ്മ മേഖലാസംഗമം നടത്തി

തിരുവമ്പാടി : താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി തിരുവമ്പാടിയിൽ ചേർന്ന കുടുംബക്കൂട്ടായ്മ യൂണിറ്റ് ഭാരവാഹികളുടെ ഫൊറോന സംഗമം രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.

കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടർ ഫാ. ജിനോയ് പനക്കൽ അധ്യക്ഷനായി. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ, സിജോ കണ്ടത്തിൻതൊടുകയിൽ, ലിസമ്മ ബെന്നി, ടോമി ചക്കിട്ടമുറി, ലയോണി പുരയിടത്തിൽ, ബോണി ജേക്കബ് ആനത്താനം എന്നിവർ സംസാരിച്ചു. തിരുവമ്പാടി ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 350 ഓളം കുടുംബക്കൂട്ടായ്മ ഭാരവാഹികൾ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button