Kodiyathur
ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം; ഒരാഴ്ചയ്ക്കിടെ മൂന്നുപേർക്ക് കടിയേറ്റു

കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം. ഇതോടെ ഒരാഴ്ചയ്ക്കിടെ വെസ്റ്റ് കൊടിയത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർക്ക് കടിയേറ്റു. അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ കുന്നത്ത് അബ്ദു(73)വിനാണ് വ്യാഴാഴ്ച കടിയേറ്റത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തിന് കടിയേൽക്കുന്നത്. നേരത്തേ കുന്നത്ത് കടവിൽ വെച്ചാണ് കടിയേറ്റത്. ഇദ്ദേഹം കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.
മൂന്നു ദിവസങ്ങൾക്കുമുമ്പ് ഇതേ കടവിൽ കുളിക്കാനിറങ്ങിയ ലക്ഷ്മി (45), മടക്കിൽ കടവിൽ കുളിക്കാനിറങ്ങിയ ബിഷർ (10) എന്നിവർക്കും പരിക്കേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി.







