Kodanchery

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ വാഹനാപകടം

കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ കോടഞ്ചേരി അങ്ങാടിക്ക് സമീപം കാർ നിർത്തിയിട്ടിരുന്ന ബൊലേറോയിൽ വന്നിടിച്ച് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോടഞ്ചേരിക്കടുത്ത് ഇളയിടത്ത് പടിയിലാണ് അപകടം നടന്നത്.കാറോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ബോലേറോ പിറകിലേക്ക് തെന്നി മാറി. രണ്ടു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.വാഹനത്തിരക്ക് വളരെയധികം കൂടിയ പ്രസ്തുത റോഡിൽ ഇപ്പോൾ അപകടം പതിവായിരിക്കുകയാണ്. വളവും തിരുവും വാഹനങ്ങളുടെ അമിതവേഗതയും വാഹനത്തിരക്കും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.

Related Articles

Leave a Reply

Back to top button