Koodaranji
കൂടരഞ്ഞിയിൽ എൽ.ജെ.ഡി ധർണ്ണ നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കരിങ്കുറ്റി-കുളിരാമുട്ടി റോഡ് നവീകരണ പ്രവൃത്തിയിലെ അനാസ്ഥയ്ക്കെതിരേ എൽ.ജെ.ഡി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. രണ്ട് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിന്റെ പ്രവർത്തി മാസങ്ങളായിട്ടും എങ്ങുമെത്താത്തതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എൽ.ജെ.ഡി ദേശീയ സമിതി അംഗം പി.എം തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ബിജു മുണ്ടക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജിമ്മി ജോസ്, വിൽസൺ, ജോസ് തോമസ്, പി അബ്ദുറഹിമാൻ, എം.ടി സൈമൺ, മുഹമ്മദ്കുട്ടി, ഹമീദ്, ജോർജ് വർഗീസ്, അഹമ്മദ്കുട്ടി, ജോളി, അലക്സ്, ജിൻസ് അഗസ്റ്റ്യൻ, മാത്യു വർഗീസ്, ജോർജ്, പ്രിൻസ്, സിൽവിൻ, ജോളി, സന്തോഷ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.







