Thiruvambady

വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിക്കാൻ പഞ്ചായത്തുകൾ മുൻകൈയ്യെടുക്കണം; കർഷകസംഘം

തിരുവമ്പാടി: വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിക്കാൻ ത്രിതല പഞ്ചായത്തുകൾ മുൻകൈയ്യെടുക്കണമെന്ന് കർഷകസംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. നിരന്തരമായി കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്ന കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ വനാതിർത്തികളിൽ അടിയന്തിരമായി സോളാർ ഫെൻസിംഗ് സ്ഥാപിക്കണമെന്നും ത്രിതല പഞ്ചായത്തുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നുമാണ് ആവശ്യം.

നിരന്തരമായ ആവശ്യം ഉയർന്നിട്ടും കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകൾ കർഷകരുടെ ആവശ്യത്തോട് മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പഞ്ചായത്തു ഭരണ സമതികൾ വനാതിർത്തികളിൽ സോളാർ ഫെൻസിംഗ് നടത്തണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് ഉപരോധമടക്കമുള്ള സമരമുറകൾ ആരംഭിക്കുമെന്നും കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡന്റ് സി.എൻ പുരുഷോത്തമൻ എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button