Kodanchery
ഇൻഫാമിൻ്റെ രജത ജൂബിലിയുടെ വിളംബര ജാഥക്കും ദീപശിഖ പ്രയാണത്തിനും ഇന്ന് കോടഞ്ചേരിയിൽ സ്വീകരണം

കോടഞ്ചേരി : ഇൻഫാമിൻ്റെ രജത ജൂബിലിയുടെ വിളംബര ജാഥയും ദീപശിഖ പ്രയാണവും കൂരാച്ചുണ്ടിൽ മുൻ ദേശീയ ജനറൽ സെക്രട്ടറി മോൺസിഞ്ഞോർ ആൻ്റണി കൊഴുവനാലിൻ്റെ കബറിടത്തിൽ നിന്ന് രാവിലെ 9ന് ആരംഭിച്ച് ഇന്ന് കോടഞ്ചേരിയിൽ എത്തിച്ചേരുന്നതാണ്.
ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയുടെ നേതൃത്വത്തിൽ, ജാഥാ ക്യാപ്റ്റൻ സ്കറിയ നെല്ലംകുഴി നയിക്കുന്ന വിളംബര ജാഥക്കും ദീപശിഖ പ്രയാണത്തിനും ഇന്ന് 11:45-ന് കോടഞ്ചേരി പാരീഷ് ഹാളിൽ സ്വീകരണം നൽകുന്നു. കർഷകരും കൃഷിയെ സ്നേഹിക്കുന്ന എല്ലാവരും സ്വീകരണ പരിപാടിക്ക് എത്തിച്ചേരണമെന്ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ അറിയിച്ചു.







