Karassery
കാരശ്ശേരിയിൽ എൽഡിഎഫ് ആഹ്ലാദപ്രകടനം നടത്തി

കാരശ്ശേരി : യുഡിഎഫിൽനിന്ന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിന്റെ ആഹ്ലാദം പങ്കിടാൻ തിരഞ്ഞെടുപ്പ് വിജയിച്ച സ്ഥാനാർഥികളുമായി ഇടതുപക്ഷമുന്നണി പഞ്ചായത്തിലുടനീളം ഒട്ടേറെ വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആഹ്ലാദപ്രകടനം നടത്തി. 20 വാർഡുകളുള്ള പഞ്ചായത്തിൽ 12 വാർഡുകൾ നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്.







