ബിജെപിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി

കോടഞ്ചേരി : തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ശനിയാഴ്ച രാത്രി പൂളവള്ളി ജംഗ്ഷനിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘടനത്തിൽ പ്രതിഷേധിച്ച് കോടഞ്ചേരിയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.
കോടഞ്ചേരിയിൽ നടന്ന പ്രകടനവും പൊതുയോഗവും ബിജെപി സംസ്ഥാന വക്താവ് ടി പി ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിജെപി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ തോപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേഷ് പി ആർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ റൂറൽ ജില്ലാ പ്രസിഡന്റ് റ്റി ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ യുവമോർച്ച റൂറൽ ജില്ലാ പ്രസിഡന്റ് വി. വി ശ്രീഹരി, ജില്ലാ വൈസ് പ്രസിഡന്റ് ഷാൻ കട്ടിപ്പാറ, കോടഞ്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ലാലൻ സി. ജി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. യോഗത്തിന് പ്രജീഷ് പൂക്കാട്ടിൽ നന്ദി അർപ്പിച്ചു.
യോഗത്തിൽ നടുപ്പറമ്പിൽ കുമാരനെ സംസ്ഥാന വക്താവ് ടിപി ജയചന്ദ്രൻ മാസ്റ്റർ ബിജെപി അംഗത്വം നൽകി സ്വീകരിച്ചു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ഇനിയും തുടർന്നാൽ നേരായ മാർഗ്ഗത്തിലൂടെ ചെറുത്ത് നിൽക്കും എന്ന് ഉദ്ഘാടകൻ ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.







