Thiruvambady

പോപ്പുലർ മിഷൻ ധ്യാനത്തിന്‌ തുടക്കമായി

തിരുവമ്പാടി : തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ വിൻസൻഷ്യൻ വൈദികർ നയിക്കുന്ന പോപ്പുലർ മിഷൻ ധ്യാനത്തിന്‌ തുടക്കം.

ആറു ദിവസത്തെ ധ്യാനം നാല് കേന്ദ്രങ്ങളിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോജോ മാരിപ്പാട്ട്, അസി. ഡയറക്ടർ ഫാ. തോമസ് അറയ്ക്കൽ എന്നിവർ സംസാരിച്ചു. രാവിലെ 5.30 മുതൽ ഏഴുവരെയും വൈകീട്ട് 6.30 മുതൽ 9.30 വരെയും ധ്യാന ശുശ്രൂകൾ നടക്കും.

സമാപന ദിവസമായ 19-ന് വൈകീട്ട് 5.30-ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സന്ദേശം നൽകും.

Related Articles

Leave a Reply

Back to top button