Kodanchery

എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് “ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവവാഹിനിയായ്” ധാര 2025 സ്വാഗത സംഘം രൂപീകരിച്ചു

കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ധാര 2025നു മുന്നോടിയായി സ്വാഗത സംഘ രൂപീകരണയോഗം നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.

സ്കൂൾ പിടിഎ പ്രസിഡണ്ട് റൂബി മർക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നിയുക്ത മെമ്പർ വിൽസൺ തറപ്പേൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ ജെ ക്യാമ്പിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ച് അവതരണം നടത്തി.

നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ബിന്ദു ജോർജ്, പന്ത്രണ്ടാം വാർഡ് നിയുക്ത മെമ്പർ റെജി തമ്പി, കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോബി ജോസഫ്, ശ്രീകല സിസ്റ്റർ, പിടിഎ പ്രസിഡണ്ട് സാബു അവ്വണ്ണൂർ, നെല്ലിപ്പോയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പോൾസൺ അറയ്ക്കൽ, തിരുവമ്പാടി പോലീസ് സ്റ്റേഷൻ എ എസ് ഐ ജിനീഷ് കുര്യൻ, സെന്റ് ജോൺസ് ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ അന്നമ്മ, വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ്, രക്ഷാകർതൃ പ്രതിനിധി സണ്ണി പനന്താനത്ത്,MPTA പ്രസിഡന്റ് അനു, എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി അധ്യാപകൻ ജിൻസ് ജോസ് ക്യാമ്പിന്റെ വിജയത്തിന് ആവശ്യമായ കമ്മിറ്റികൾ രൂപീകരണം നടത്തി.

സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, അധ്യാപകർ, എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സായ ആദിത്യ ജേക്കബ്, ആൻ മരിയ ജസ്റ്റിൻ, അലീന ആൻഡ്രൂസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും എൻഎസ്എസ് മുൻ പ്രോഗ്രാം ഓഫീസർ സ്മിത കെ ഏവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button