Kodanchery

ഡോൺ ബോസ്കോ കോളജ് മാമ്പറ്റയുടെ എൻ‌എസ്എസ് ക്യാമ്പ് ആരംഭിച്ചു

കോടഞ്ചേരി : മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻ‌എസ്എസ് – 321 യൂണിറ്റിന്റെ ഏഴ് ദിവസത്തെ പ്രത്യേക സേവന ക്യാമ്പിന്റെ ഉദ്ഘാടനം കോടഞ്ചേരി സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ വച്ച് നടന്നു. പ്രോഗ്രാം ഓഫീസർ ജിജി ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോബി എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ കരിന്തോളിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എൻ‌എസ്എസ് സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വവും വിദ്യാർത്ഥികളുടെ സേവന മനോഭാവവും ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി സംസാരിച്ചു. കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് പോൾസൺ അറക്കൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പരിപാടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഏഴ് ദിവസങ്ങളിലായി സമൂഹശുചീകരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, ആരോഗ്യം – വീട് – വിദ്യാലയം സംരക്ഷണ പ്രവർത്തനങ്ങൾ എന്നീ സേവന പരിപാടികൾ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. എൻഎസ്എസ് യൂണിറ്റ് കോഡിനേറ്റേഴ്സ് ആയ ആൽബിൻ, അലീന ഷാജി എന്നിവർ ഉദ്ഘാടനം ചടങ്ങിന് നേതൃത്വം നൽകി. എൻ‌എസ്എസ് വിദ്യാർഥികളുടെ സജീവ പങ്കാളിത്തവും, നാട്ടുകാരുടെ സഹകരണവും ക്യാമ്പിനെ വിജയകരമാക്കുമെന്ന് പ്രോഗ്രാം ഓഫീസർ ജിജി ജോർജ്, ക്യാമ്പ് ഓഫീസർ സന്തോഷ് മരുതോലിൽ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button