Kodanchery

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും അനുമോദിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അന്നക്കുട്ടി ദേവസ്യയെയും വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അലക്സ് തോമസിനെയും കോടഞ്ചേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി അനുമോദിച്ചു.

യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേ മുറിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പർ സിജെ ടെന്നിസൺ ചാത്തംകണ്ടം, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി അബ്ദുൽ കഹാർ,യുഡിഫ് കൺവീനർ ജയ്സൺ മേനാകുഴി, ഫ്രാൻസിസ് ചാലിൽ, ജോസ് പൈക, കെ എം ബഷീർ, പി പി ബഷീർ, റോയ് കുന്നപ്പള്ളി,പോൾസൺ അറയ്ക്കൽ, അബ്ദുൽ റഷീദ്, പി ബാബു പട്ടരാട്, ജിജി എലിവാലുങ്കൽ, ജോസുകുട്ടി ഒറ്റപ്ലാക്കൽ, റെജി തമ്പി എന്നിവർ പ്രസംഗിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ് എന്നിവർ മറുപടി പ്രസംഗം നടത്തി.

Related Articles

Leave a Reply

Back to top button