Mukkam

യൂത്ത് കോൺഗ്രസ് മണ്ഡലത്തിൽ ഇരുപത്തിയഞ്ച് ടി വികൾ വിതരണം ചെയ്തു.

മുക്കം: ഓൺലൈൻ ക്ലാസ്സുകൾ സജീവമായ സാഹചര്യത്തിൽ ഓൺലൈനായി ക്ലാസ്സുകളിൽ പങ്കെടുക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നിർധന വിദ്യാർത്ഥികൾക്കുള്ള സഹായ പദ്ധതിയുടെ ഭാഗമായി
ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് ടി വി നൽകി. വയനാട് എം പി രാഹുൽ ഗാന്ധിയുടെ പദ്ധതിപ്രകാരമാണ് ടിവികൾ നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം ചേന്നമംഗല്ലൂർ ഗുഡ് ഹോപ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം എൽ എ നിർവഹിച്ചു.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സഹീർ എരഞ്ഞോണ അധ്യക്ഷത വഹിച്ചു. എ പി അനിൽകുമാർ എം എൽ എ മുഖ്യാഥിതിയായിരുന്നു. കെ പി സി സി വൈസ് പ്രസിഡന്റ്‌ അഡ്വ ടി സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button