Kodanchery

സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: തിരുവമ്പാടി അൽഫോൻസാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുക്കം ധർമഗിരി സെന്റ് ജോസഫ്‌സ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ നടന്ന ക്യാമ്പിൽ നൂറ്റമ്പതോളം ആളുകൾ ചികിത്സാ സേവനം പ്രയോജനപ്പെടുത്തി.
വാർഡ് മെമ്പർ നിമ്മി ബിജു മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫാ. ഷിജു മാത്യു അധ്യക്ഷം വഹിച്ചു. ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോപീഡിക്, പൾമനോളജി എന്നീ വിഭാഗങ്ങളിലായി 125ഓളം പേർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോക്ടർ പരിശോധനയ്‌ക്കൊപ്പം സൗജന്യ രക്തപരിശോധന, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ ശരീരതാപനില പരിശോധന, സ്പൈറോമെട്രി ടെസ്റ്റ് എന്നിവയും ആവശ്യമായ മരുന്നുകളുടെ വിതരണവും നടത്തി.

ഓർത്തോപീഡിക് വിഭാഗത്തിൽ ഡോ. സജിത്ത് കുര്യൻ പൾമനോളജി വിഭാഗത്തിൽ ഡോ. അജയ് ബാബു
ഗൈനക്കോളജി വിഭാഗത്തിൽ ഡോ. ആതിര കെ, പീഡിയാട്രിക് വിഭാഗത്തിൽ ഡോ. റോസ്‌മിൻ മാത്യു
എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button