Kodanchery

എസ് പി സി ക്രിസ്മസ്സ് അവധികാല ദ്വിദിന ക്യാമ്പ് ആരംഭിച്ചു

കോടഞ്ചേരി :കോടഞ്ചേരി സെന്റ് ജോസഫ്സിലെ എസ് പി സി കുട്ടികളുടെ ദ്വിദിന ക്യാമ്പ് ആരംഭിച്ചു.
കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് .ഇൻസ്പെക്ടർ ജിതേഷ് കെ.എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ബിനു സിപിഒ മാരായ അനില അഗസ്റ്റിൻ, ബർണാഡ് ജോസ്, ഡി ഐ മാരായ അസ്സി. സബ് ഇൻസ്പെക്ടർ ബീന , സീനിയർ സിപിഒ മുനീർ എൻ.കെ എന്നിവർ സംസാരിച്ചു.

88 കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനവും, ഫോൺ അഡിക്ഷൻ,ജെൻഡർ ഇക്വുറ്റി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലാണ് ക്യാമ്പ് ഊന്നൽ നൽകുന്നത് .

Related Articles

Leave a Reply

Back to top button