Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം

അടിവാരം : ചുരത്തിൽ ഗതാഗത തിരക്ക് കൂടുതലായതിനാൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഏഴാം വളവിൽ സാം ട്രാവൽസിന്റെ ബസും 7 നു താഴെ, ഒരു ഭാരത് ബെൻസിന്റെ ലോറിയും ബ്രേക് ഡൗണായി കിടക്കുന്നുണ്ട്. ചുരത്തിനു മുകളിൽ ഒരുപാട് വാഹനങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്.
ദയവായി,മാന്യ യാത്രക്കാർ വൺവെ പാലിച്ചും വളവുകളിലെ ഓവർടേക്കിങ് ഒഴിവാക്കിയും,ഗതാഗത തിരക്ക് നേരിടുമ്പോൾ ചുരത്തിലെ വീതി കൂടിയ ഭാഗങ്ങളിൽ വൺവെ പാലിച്ചും സഹകരിക്കുക.






