Kodanchery
തുഷാരഗിരി 2,3 വെള്ളച്ചാട്ടങ്ങളിലേക്ക് പ്രവേശന അനുമതി

കോടഞ്ചേരി: മഴക്കാലത്തോടനുബന്ധിച്ച് നിർത്തിവച്ചിരുന്ന തുഷാരഗിരി 2, 3 വെള്ളച്ചാട്ടങ്ങളായ മഴവിൽ ചാട്ടം, തുമ്പി തുള്ളുംപാറ എന്നിവിടങ്ങളിലേക്ക് പ്രവേശന അനുമതി. രാവിലെ 8:30 മുതൽ വൈകിട്ട് മൂന്നുവരെയാണ് വനം വകുപ്പ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
കാട്ടാന പോലെയുള്ള ജീവികളുടെ വന്യമൃഗം ശല്യം ഉള്ളതിനാൽ വനം വകുപ്പിന്റെയും ഗൈഡുകളുടെയും നിർദ്ദേശം പാലിച്ച് വേണം വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കാൻ. മുതിർന്ന പൗരന്മാർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയും വിദേശികൾക്ക് 100 രൂപയുമാണ് ഈടാക്കുന്നത്.







