Mukkam

ഓൾ ഇന്ത്യ ഇന്റർ എൻഐടി കായികമേള ; എൻഐടി കാലിക്കറ്റിന് മികച്ചനേട്ടം

മുക്കം : ഓൾ ഇന്ത്യ ഇന്റർ എൻഐടി കായികമേളകളിൽ എൻഐടി കാലിക്കറ്റിന് മികച്ചനേട്ടം. എൻഐടി ഡൽഹിയിൽ വെച്ചുനടന്ന വനിതാ കബഡി ടൂർണമെന്റിൽ ചാമ്പ്യന്മാരായ എൻഐടിസി പവർ സ്പോർട്സ് ഇനങ്ങളിലും മെഡലുകൾനേടി. മികച്ച പ്രതിരോധക്കാരിയായി ജി. ബൃന്ദ (ബിടെക് മെക്കാനിക്കൽ എൻജിനിയറിങ്), മോസ്റ്റ് വാല്യുബിൾ പ്ലെയർ പി.പി. അഫ്രൂസ് ഷഹ്‌ന (ബിടെക് കംപ്യൂട്ടർ സയൻസ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പരിശീലകരായ അനുപമാ പ്രസന്നൻ, ടി.പി. വൈശാഖ് എന്നിവരുടെ കീഴിലാണ് ടീം ഇറങ്ങിയത്. പവർലിഫ്റ്റിങ്, വെയ്‌റ്റ്‌ലിഫ്റ്റിങ്, ബോഡി ബിൽഡിങ് എന്നിവയിലും മെഡലുകൾ സ്വന്തമാക്കി. വി. രോഹിത് വിജയ്, ദേവികാ ദിനേശ് എന്നിവരായിരുന്നു പവർ സ്പോർട്സ് ടീമിന്റെ പരിശീലകർ.

Related Articles

Leave a Reply

Back to top button