Puthuppady

പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്‌ ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു

അടിവാരം: പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് അടിവാരം എ എൽ.പി സ്കൂളിൽ വെച്ച് നടക്കും. ക്യാമ്പിന്റെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണം അടിവാരം ആറാം വാർഡ് മെമ്പർ നജ്മുന്നീസ ശരീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ഒതയോത്ത് അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽ പ്രിയ പ്രോത്തോസിസ്, അടിവാരം എ എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ മുസ്തഫ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മനോജ്‌ സ്കറിയ, സ്റ്റാഫ്‌ സെക്രട്ടറി ആർ.കെ ഷാഫി, അടിവാരം എ എൽ.പി എച്ച്.എം എൻ.പി ബിന്ദു, സീനിയർ അസിസ്റ്റന്റ് മുജീബ് എ തുടങ്ങിയവർ സംസാരിച്ചു. പ്രദേശത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button