Kozhikode

പറമ്പില്‍ബസാറിൽ പുതുതായി തുടങ്ങിയ തുണിക്കട അ‍‍ഞ്ജാതര്‍ തീയിട്ടു നശിപ്പിച്ചു

കോഴിക്കോട്∙ ഉദ്ഘാടനത്തിന്‍റെ തൊട്ടടുത്ത ദിവസം പറമ്പില്‍ബസാറിലെ തുണിക്കടയ്ക്ക് അ‍‍ഞ്ജാതര്‍ തീയിട്ടു. ഇരുനില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. കടയ്ക്ക് തീയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ പിക്കപ്പ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം പെട്രോൾ ഒഴിച്ച് കടയ്ക്ക് തീയിടുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവിയില്‍ സംഘത്തെ കാണാമെങ്കിലും മുഖം വ്യക്തമല്ല. വാഹനം മലപ്പുറം റജിസ്ട്രേഷനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിഷുവിനോടനുബന്ധിച്ച് സ്റ്റോക്ക് ചെയ്ത വസ്ത്രശേഖരമാണ് കത്തിനശിച്ചത്. ഉടമയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Back to top button