പുതിയലോകക്രമത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രസക്തി ; കെ. ലോഹ്യ

തിരുവമ്പാടി : പുതിയലോകക്രമത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രസക്തി വർധിച്ചുവരുകയാണെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ മുറുകെപ്പിടിക്കുന്ന മതനിരപേക്ഷമൂല്യങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും. പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും പാർട്ടി ജനപ്രതിനിധികൾക്കുള്ള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെകട്ടറി വിത്സൻ പുല്ലുവേലി അധ്യക്ഷനായി.
പി.എം. തോമസ്, ജോൺസൺ കുളത്തിങ്കൽ, ടാർസൻ ജോസ്, അബ്രഹാം മാനുവൽ, എൻ. അബ്ദുൽ സത്താർ, ഗോൾഡൻ ബഷീർ, അബ്ദുറഹ്‌മാൻ, ജോർജ് വർഗീസ്, ജോസ് തോമസ് മാവറ, എം. ടി. സൈമൺ, ജോർജ് പ്ലാക്കാട്, വി.വി. ജോൺ, വി.എ. ജോസ് വരാകപ്പിള്ളിയിൽ, അന്നമ്മ മംഗരയിൽ, ജോർജ് പാലമുറി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജിമ്മി ജോസ് പൈമ്പിള്ളിയിൽ, ഗ്രാമപ്പഞ്ചായത്തംഗം ഷീബാ നെച്ചിക്കാട്ട് എന്നിവരെ ആദരിച്ചു.






