Karassery

കാരശ്ശേരിയിൽ അങ്കണവാടികൾക്ക് പാചക സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ അങ്കണവാടികൾക്ക് പാചക സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പന്തയത്തിലെ 27 അങ്കണവാടികളിലേക്ക് പ്രഷർകുക്കർ, മിക്സി, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത വിതരണോദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അംഗങ്ങളായ ശാന്താദേവി മൂത്തേടത്ത്, ജിജിതാ സുരേഷ്, പഞ്ചായത്തംഗങ്ങളായ ജംഷിദ് ഒളകര, റുക്കിയ റഹീം, ഷാഹിന, കെ ശിവദാസൻ, കെ.കെ നൗഷാദ്, ഇ.പി അജിത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രസീത ഭായി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button