Kodiyathur

വാർഷിക പദ്ധതി രൂപീകരണം: കൊടിയത്തൂരിൽ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ചേർന്നു

കൊടിയത്തൂർ: 2026 – 27 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്‌ മുന്നോടിയായി കൊടിയത്തൂരിൽ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ ആരോഗ്യം, പൊതുഭരണവും ധനകാര്യവും, കൃഷി, മൃഗ സംരക്ഷണവും ക്ഷീര വികസനവും, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യ നീതി, ജെൻഡറും കുട്ടികളും, പട്ടിക ജാതി വികസനം, പട്ടിക വർഗ്ഗ വികസനം, കുടിവെള്ളവും ശുചിത്വവും, വിദ്യാഭ്യാസം, പൊതുമരാമത്ത്‌, ജൈവ വൈവിധ്യ മാനേജ്‌മന്റ്‌ തുടങ്ങിയ 14 വർക്കിംഗ്‌ ഗ്രൂപ്പുകളും വെവ്വേറെ ചർച്ച ചെയ്ത്‌ കരട്‌ രൂപരേഖ തയ്യാറാക്കി.

വാർഡുകളിലെ ഗ്രാമസഭ യോഗങ്ങൾക്ക്‌ ശേഷം വികസന സെമിനാർ നടത്തി പദ്ധതികൾക്ക്‌ അന്തിമ രൂപം നൽകും. വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി. കവിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുജ ടോം അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺമാരായ കസ്നഹമീദ്, ആയിഷ ചേലപ്പുറത്ത്, അഹമ്മദ് കുട്ടി പൂളത്തൊടി, പഞ്ചായത്തംഗം സി. ഹരീഷ്, സെക്രട്ടറി ഒ.എ അൻസു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button