Kodiyathur

സബ്ജില്ല ‘ഉർദു സോക്കർ ധമാക്ക’യിൽ ചാമ്പ്യൻമാരായി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ

കൊടിയത്തൂർ: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ മുക്കം സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉറുദു സോക്കർ ധമാക്ക ഫുട്ബോൾ ടൂർണമെൻ്റിൽ ചാമ്പ്യന്മാരായി സൗത്ത് കൊടിയത്തൂർ എ.യു .പി സ്കൂൾ. ഇരുപതിലധികം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ യു പി വിഭാഗം ഫൈനലിൽ 1-1 ലും പെനാൽറ്റിയിലും സമനിലയിൽ കലാശിച്ചപ്പോൾ റഫറി ടോസിന് വിടുകയായിരുന്നു. ടോസിംഗിൽ റണ്ണറപ്പ് ആയി തെരെഞ്ഞെടുത്താണ് സ്കൂൾ ടീം വിജയികളായത്.

കഴിഞ്ഞ വർഷവും വിന്നറാണ് ടീം എസ്.കെ.യു.പി വിജയികളെ സ്റ്റാഫും പി.ടി.എ യും അനുമോദിച്ചു. പ്രധാനാധ്യാപകൻ പി.പി മമ്മദ് കുട്ടി മാസ്റ്റർ, സി.കെ അഹമ്മദ് ബഷീർ, പി.സി മുജീബ് റഹ്മാൻ, ടി ബേനസീറ ടീച്ചർ, ഋതിക് മാസ്റ്റർ, മജീദ് മാസ്റ്റർ പൂത്തൊടി, മുഹ്സിന ടീച്ചർ, സബീൽ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button